/uploads/news/news_പെരിയാറിൽ_കുളിക്കാനിറങ്ങിയ_കോളജ്_വിദ്യാർ..._1667044790_4235.png
Obituary

പെരിയാറിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു


ചെറുതോണി: ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. മുരിക്കാശ്ശേരി മാർ ശ്ലീവാ കോളജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർഥി അഭിജിത്ത്(20) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം കുളിക്കാനായി എത്തിയതായിരുന്നു അഭിജിത്ത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് കരക്കെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. റാന്നി അത്തിക്കയം സ്വദേശിയാണ് അഭിജിത്ത്.

മുരിക്കാശ്ശേരി മാർ ശ്ലീവാ കോളജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർഥി അഭിജിത്ത് ആണ് മരിച്ചത്

0 Comments

Leave a comment