പെരുമാതുറ: പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന 'പെരുമാതുറ കൂട്ടായ്മ' പ്രസിഡന്റ് ടി.എം.ബഷീർ നിര്യാതനായി. പെരുമാതുറ മുസ്ലിം ജമാഅത്ത് ട്രഷറർ, മാടൻവിള എസ്.ഐ.യു.പി സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു. ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്നു. ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: നസീമ. മക്കൾ: നബീൽ, ബെനാസിർ, ബീന.
പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് ടി.എം.ബഷീർ നിര്യാതനായി

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments