/uploads/news/314-IMG_20190221_213717.jpg
Obituary

പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യാത്രികൻ മരിച്ചു


കഴക്കൂട്ടം: ബൈക്ക് നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. ഇന്നു രാവിലെ ഒൻപത് മണിക്ക് കഴക്കൂട്ടം സാജി ഹോസ്പിറ്റലിനു സമീപം നടന്ന അപകടത്തിൽ ബാലരാമപുരം, പയറ്റുവിള, കൊട്ടുകാൽ സ്വദേശി കെ ഹരികുമാറാണ് (53) മരിച്ചത്. ഹരികുമാർ ബൈക്കിൽ വരുമ്പോൾ റോഡ് മുറിച്ചു കടക്കുകയായിരുന്ന പെൺകുട്ടിയെ രക്ഷിക്കുവാനായി ബൈക്ക് വെട്ടി തിരിക്കുകയും നിയന്ത്രണം തെറ്റി സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു. തുടർന്ന് പരിക്കേറ്റ ഹരികുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പിളിയാണ് ഭാര്യ. ശ്രീ പ്രിയ, ശ്രീലക്ഷ്മി എന്നിവർ മക്കളാണ്.

പെൺകുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യാത്രികൻ മരിച്ചു

0 Comments

Leave a comment