/uploads/news/1808-IMG-20200602-WA0020.jpg
Obituary

പ്രവാസം മതിയാക്കി മടങ്ങാനിരുന്നയാൾ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു.


കഴക്കൂട്ടം: നീണ്ട നാളത്തെ പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങാനിരുന്നയാൾ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫിനു സമീപം ദാറുസലാമിൽ (കുഴിയാലയ്ക്കൽ വീട്ടിൽ) മുഹമ്മദ് ബഷീർ (60) ആണ് മരിച്ചത്. 25 വർഷമായി ഗൾഫിലായിരുന്ന ബഷീർ 4 മാസം മുമ്പ് നാട്ടിലെത്തി തിരികെ മടങ്ങിയതാണ്. ഇളയ മകന്റെ വിവാഹം നടത്താൻ കൂടിയാണ് അടുത്ത മാസം നാട്ടിലേക്ക് വരാനിരുന്നത്. എന്നാൽ കിഴക്കൻ സൗദിയിലെ ജുബൈലിൽ വെച്ച് ഇന്നലെ പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ: ജമീല ബീവി, മക്കൾ: മുഹമ്മദ് ഷെഫീബ്, മുഹമ്മദ് ഷെമീർ.

പ്രവാസം മതിയാക്കി മടങ്ങാനിരുന്നയാൾ സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ചു.

0 Comments

Leave a comment