കഴക്കൂട്ടം: ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ശാന്തിപുരം പ്രഭ കോട്ടേജിൽ ഡേവിഡിൻ്റെ ഭാര്യ റാഹേൽ (59) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് കഴക്കൂട്ടം വെട്ടുറോഡ് ഇടറോഡിൽ മകനോടൊപ്പം ബൈക്കിൽ പോകുമ്പോൾ അൽസാജ് ഹോട്ടലിന് പിറകു വശത്തെ റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഹമ്പ് ചാടിക്കടക്കുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: പ്രവീൺ, പ്രഭ, ജെയ്സൺ, ഫ്രെവിൻ. മരണാനന്തര ചടങ്ങ് ഇന്ന് വൈകുന്നേരം 4:30ന് ശാന്തിപുരം സെൻ്റ് ജോസഫ് ദേവാലയത്തിൽ നടക്കും.
ബൈക്കിൽ നിന്ന് തെറിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments