/uploads/news/news_മാധ്യമപ്രവർത്തകൻ_ഡി._സുദർശൻ_കുമാർ_അന്തരി..._1663221430_2745.jpg
Obituary

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു.


തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിൽ ആയിരുന്നു അന്ത്യം.

പ്രശസ്തനായ സ്പോർട്സ് ജേർണലിസ്റ്റ് ആയിരുന്നു.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീർഘകാലം പ്രവർത്തിച്ചു. ഇന്ത്യാ
വിഷൻ്റെ സ്പോർട്സ് എഡിറ്റർ ആയിരുന്നു. റിപ്പോർട്ടർ ടിവി, ജീവൻ ടിവി, മംഗളം ടിവി എന്നിവയിലും പ്രവർത്തിച്ചു.

അടുത്തിടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി ഫുട്ബാൾ ടൂർണമെന്‍റിന്‍റെ കമന്‍റേറ്റർ ആയിരുന്നു. സംസ്കാരം  തൈക്കാട് ശാന്തി കവാടത്തിൽ.

മാധ്യമപ്രവർത്തകൻ ഡി. സുദർശൻ കുമാർ അന്തരിച്ചു.

0 Comments

Leave a comment