നേമം: വി.എസ്.എസ്.സി (വിക്രം സാരാഭായി സ്പേസ് സെന്റർ) യുടെ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലിയൂർ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടിൽ രാജന്റെയും ഷീജയുടേയും മകൻ ഷിജിൻ രാജ് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ കാക്കാമൂല ബണ്ട് റോഡിൽ വച്ച് വി.എസ്.എസ്.സി സ്റ്റാഫ് ബസ് ഇടിക്കുകയായിരുന്നു.
പൂങ്കുളം ഭാഗത്തേക്ക് പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ഷിജിൻ രാജിനെ മെഡിക്കൽ കോളജ് ആശുപ്രതിയിൽ കൊണ്ടുപോകുംവഴി മരിച്ചു.
ഓട്ടോ ഡ്രൈവറായ ഷിജിൻ രാജ് രാവിലെ ഫ്‌ളാറ്റുകളിൽ പച്ചക്കറി വില്പന നടത്താറുണ്ട്. പതിവുപോലെ പച്ചക്കറി എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആറ് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: ഷിജിന
ഓട്ടോ ഡ്രൈവറായ ഷിജിൻ രാജ് രാവിലെ ഫ്‌ളാറ്റുകളിൽ പച്ചക്കറി വില്പന നടത്താറുണ്ട്. പതിവുപോലെ പച്ചക്കറി എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments