/uploads/news/1419-IMG_20200214_192254.jpg
Obituary

സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ആർ.വിജയ കുമാർ നിര്യാതനായി


കഴക്കൂട്ടം: സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗവും മുൻ ആറ്റിപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, കുളത്തൂർ മാധവ വിലാസം ബാങ്ക് പ്രസിഡൻറുമായ ആറ്റിൻകുഴി പള്ളിനട വി.ജെ ഭവനിൽ ആറ്റിപ്ര ആർ.വിജയ കുമാർ (66) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് ജനറൽ ആശുപത്രിയിൽ നിര്യാതനായി. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള മക്കൾ നാട്ടിൽ എത്തിയ ശേഷം മൃതദേഹം ശനിയാഴ്ച്ച രാവിലെ 9 മുതൽ 10:30 വരെ സ്വവസതിയിലും 11 മണിക്ക് മാധവ വിലാസം സർവീസ് സഹകരണ ബാങ്കിലും 11:15 ന് ആശാൻ മെമ്മോറിയൽ അസോസിയേഷൻ ഹാളിലും 12 മണിക്ക് സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി ആഫീസിലും പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും. ഭാര്യ: ജലജ കുമാരി (മുൻ കൗൺസിലർ). മക്കൾ: വിജിൻ (ആസ്ട്രേലിയ), ജിജിൻ (ഖത്തർ). മരുമക്കൾ: നീതു വിജിൻ (ആസ്ട്രേലിയ), ഷാനി ജിജിൻ.

സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗം ആർ.വിജയ കുമാർ നിര്യാതനായി

0 Comments

Leave a comment