കഴക്കൂട്ടം: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പത്ര വിതരണക്കാരൻ മരിച്ചു. കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ മണക്കാട്ടിൽ വീട്ടിൽ ബോബൻ (39) ആണ് മരിച്ചത്. മാർച്ച് 31ന് പുതുക്കുറിച്ചി നെഹ്റു ജംഗ്ഷനിൽ വച്ചായിരുന്നു അപകടം നടന്നത്. രാവിലെ 9.30 ഓടെ പത്ര വിതരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂട്ടർ തെന്നി മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്ന ബോബൻ ഇന്ന് വൈകിട്ടാണ് മരിച്ചത്. കഠിനംകുളം ഏജന്റ് വിക്രമൻ നായരുടെ പത്ര വിതരണക്കാരനാണ്. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് ഒന്നിന് വീട്ടു വളപ്പിൽ. ഭാര്യ: ലളിത, മക്കൾ: ജിത്ത്, സുജിത്ത്, സുജിത, സൂര്യ. പ്രസന്ന മാതാവും പരേതനായ രാജൻ അച്ഛനുമാണ്. ഫോൺ: 9946108430.
സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ര വിതരണക്കാരൻ മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments