/uploads/news/192-police-surprised-too-looking-for-a-way-to-hanging-death-556781835b425_l-1496845155_835x547.jpg
Obituary

സ്കൂൾ വിദ്യാർത്ഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ശ്രീകാര്യം: സ്കൂൾ വിദ്യാർത്ഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിയം ഗീതാഞ്ജലി ലൈൻ കരിയം കുടുംബ സമാജം 164 ൽ താമസിക്കുന്ന അശ്വതി ബാബു (14) നെയാണ് ശനിയാഴ്ച്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ശ്രീകാര്യം ഗവമെന്റ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ് അശ്വതി. പരേതനായ ബാബുവിന്റെയും ജയശ്രീയുടെയും മകളാണ് അശ്വതി. അശ്വതിയുടെ മാതാവായ ജയശ്രീ അഞ്ച് വർഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. അതിനു ശേഷം ബാബുവിന്റെ സഹോദരി സന്ധ്യയുടെ വീട്ടിലായിരുന്നു ബാബുവും മക്കളായ അശ്വതി ബാബുവും സഹോദരി രേവതി ബാബുവും താമസ്സിച്ചിരുന്നത്. ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന ബാബു ഒരു വർഷം മുമ്പ് മരണത്തിന് കീഴടങ്ങുകയായിരുവെങ്കിലും അശ്വതിയും, രേവതി സന്ധ്യയോടെപ്പമായിരുന്നു താമസിച്ചിരുന്നത്. ഒരിക്കലും അപ്പച്ചി കാരണമല്ല എനിക്ക് ജീവിക്കാൻ വയ്യ എന്ന് എഴുതിയ അശ്വതിയുടെ കത്ത് പോലീസിന് കിട്ടി. എന്നാൽ മരണത്തിൽ ദുരുഹതയില്ല എന്നാണ് ശ്രീകാര്യം പോലീസ് പറയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടം നടത്തി. ശേഷം മൃതദേഹം ശനിയാഴ്ച വൈകുന്നേരം 6 മണിയോടു കൂടി ശാന്തികവാടത്തിൽ സംസ്ക്കരിച്ചു. സഹോദരി രേവതി ബാബു പട്ടം സെന്റ് മേരീസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

സ്കൂൾ വിദ്യാർത്ഥിനിയെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0 Comments

Leave a comment