കഴക്കൂട്ടം: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്‌റൈനിൽ നിര്യാതനായി. അണ്ടൂർക്കോണം നബീൽ മൻസിലിൽ നൗഷാദ് (48) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് കിങ് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അറാദ് റാമിസിൽ ഫുഡ് ഡിപ്പാർട്ട്മെന്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. ജൂണിൽ ജോലി മതിയാക്കി നാട്ടിൽ വരാനിരിക്കുകയായിരുന്നു നൗഷാദ്. ഒൻപത് വർഷമായി ബഹ്റൈനിലുള്ള നൗഷാദ് അതിനുമൂൻപ് 20 വർഷം ഒമാനിൽ ജോലി നോക്കിയിരുന്നു. ഭാര്യ: ഷീജ. മക്കൾ: നബീൽ, നദീർ, യാസിം.
ജൂണിൽ ജോലി മതിയാക്കി നാട്ടിൽ വരാനിരിക്കുകയായിരുന്നു നൗഷാദ്.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments