/uploads/news/1381-IMG-20200202-WA0040.jpg
Others

അഞ്ചലിൽ തടിമില്ലിൽ തീപിടിച്ച് വ്യാപക നാശനഷ്ടം


കൊല്ലം: അഞ്ചൽ കൈതാടിയിൽ തടിമില്ല് തീപിടിച്ചു കത്തി നശിച്ചു. അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ കൈതാടി ജഗ്ഷനിലെ തനിമ തടി മില്ലിനാണ് തീ പിടിച്ചത്. ഇന്ന് മില്ലിന് അവധിയായിരുന്നു. കാൽനട യാത്രക്കാർ സിഗരറ്റ് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞതായിരിക്കാം തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിയിച്ചതനുസരിച്ച്  പുനലൂർ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. അഗ്നിശമന സേന യൂണിറ്റുകൾ എത്താൻ വൈകി എന്നും ആരോപണമുണ്ട്. തീ പിടിത്തത്തിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചു.

അഞ്ചലിൽ തടിമില്ലിൽ തീപിടിച്ച് വ്യാപക നാശനഷ്ടം

0 Comments

Leave a comment