ലക്നൗ: അതിവേഗ പാതയിൽ വായുസേനാ വിമാനത്തിൽ പറന്നിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിലെ പൂർവാഞ്ചൽ അതിവേഗ പാത ഉദ്ഘാടനം ചെയ്യാെനെത്തിയതായിരുന്നു പ്രധാനമന്ത്രി. വായുസേനയുടെ സി 130 ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണു മോദി പറന്നിറങ്ങിയത്. യുദ്ധവും പ്രകൃതി ദുരന്തങ്ങളുമടക്കം അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അതിവേഗ പാതയുടെ 3.2 കിലോമീറ്ററിൽ എയർസ്ട്രിപ്പ് സജ്ജമാക്കിയിട്ടുണ്ട്. 340 കിലോമീറ്റർ ദൈർഘ്യമുള്ള പൂർവാഞ്ചൽ അതിവേഗ പാത 9 ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. യു.പിയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വൻകിട പദ്ധതി യാഥാർഥ്യമായത്.
എക്സ്പ്രസ് ഹൈവേയിൽ പറന്നിറങ്ങി പ്രധാനമന്ത്രി.





0 Comments