/uploads/news/news_ചുമട്ടു_തൊഴിൽ_മേഖലയിൽ_പരിഷ്‌കരണം_ആവശ്യമാ..._1657293441_8149.jpg
Others

ചുമട്ടു തൊഴിൽ മേഖലയിൽ പരിഷ്‌കരണം ആവശ്യമാണെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി


തിരുവനന്തപുരം: മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ചുമട്ടു തൊഴിൽ മേഖലയെ പരിഷ്‌കരിക്കേണ്ടതുണ്ടെന്ന് തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണങ്ങളുടെയും ലാപ്‌ടോപ്പിന്റെയും വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആധുനിക യന്ത്ര സാമഗ്രികളും അനുബന്ധ സംവിധാനങ്ങളും കൈകാര്യം ചെയ്യുന്നതിനാവശ്യമായ പരിശീലനവും അറിവും തൊഴിലാളികൾക്ക് നൽകാൻ ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. 


ചുമട്ടു തൊഴിൽ രംഗത്ത് മുമ്പ് പരാതികളും  ആക്ഷേപങ്ങളും ഇപ്പോൾ വിരളമാണെന്നും ഈ രംഗത്തെ അനാരോഗ്യ പ്രവണതകൾ തീർത്തും ഇല്ലാതാക്കാൻ തൊഴിൽ വകുപ്പ് നിരന്തര ഇടപെടലുകൾ നടത്തി വരികയാണ്. ഇതിനായി പുതുതായി പുറത്തിറക്കിയ തൊഴിൽ സേവാ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാവും. പൊതുജനങ്ങൾക്കും, തൊഴിലാളികൾക്കും തൊഴിലുടമകൾക്കും, ചുമട്ടു തൊഴിൽ സംബന്ധിച്ച പരാതികൾ നൽകാനുള്ള സൗകര്യം ആപ്പിൽ ലഭ്യമാണ്. ബന്ധപ്പെട്ട തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥന് എസ്.എം.എസ് അലർട്ടായി ലഭിക്കുന്ന പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കോവിഡ് മാഹാമാരി പോലെയുള്ള ദുരന്തസമയങ്ങളിലെല്ലാം തൊഴിലാളി സമൂഹം കാഴ്ചവെച്ച സേവനം കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുന്ന ഒന്നല്ലെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പറഞ്ഞു. ചുമട്ടു തൊഴിലാളികളുടെ സമഗ്ര വികസനത്തിന് എന്നും ഒപ്പം നിൽക്കുന്ന ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് സംസ്ഥാനത്തെ മികച്ച ക്ഷേമനിധി ബോർഡുകളിലൊന്നാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ആധുനിക യന്ത്ര സാമഗ്രികൾ ഉപയോഗിക്കുന്നതിന്റെ വൈദഗ്ദ്ധ്യ കുറവ് മൂലം ചുമട്ടു തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടപ്പെട്ടു പോകുവാനുള്ള സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.

0 Comments

Leave a comment