ചെന്നൈ:തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തെ കുറിച്ചും അവർക്കു ലഭിച്ച ചികിത്സകളെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് സുപ്രീം കോടതിയെ അറിയിച്ച് തമിഴ്നാട് സർക്കാർ. പൊതുജന താൽപര്യം മുൻനിർത്തിയാണ് മരണത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതെന്നാണ് വിശദീകരണം.ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിൽ 75 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞിരുന്നു. ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽനടന്ന ദുരൂഹ മരണങ്ങളും അവിടെ നടന്ന കൊള്ളയും തമ്മിൽ ബന്ധപ്പെടുത്തിയാണ് അന്വേഷണം.ജസ്റ്റിസുമാരായ എസ്.അബ്ദുൽ നസീർ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിനു മുന്നിൽ, സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജയലളിതയുടെ ചികിത്സയും മരണവും: ദുരൂഹതകൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ.





0 Comments