ലണ്ടൻ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് സൈനിക പിന്മാറ്റത്തെ അതിരൂക്ഷമായി വിമർശിച്ച് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ. അഫ്ഗാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് ഉത്തരവാദി അമേരിക്കയാണെന്ന് ടോണി ബ്ലെയർ പറഞ്ഞു. ആ രാജ്യത്തെ അപകടത്തിൽ ഉപേക്ഷിച്ച് പോകുന്ന നടപടിയാണ് അമേരിക്ക സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ലോകത്തെ മുഴുവൻ ഭീകരസംഘടനകൾക്കും ആഹ്ലാദിക്കാനുള്ള അവസരമാണ് അമേരിക്ക ഒരുക്കിയിരിക്കുന്നത്. അഫ്ഗാൻ വിഷയത്തിൽ ആദ്യമായാണ് ടോണി ബ്ലെയർ പ്രതികരിക്കുന്നത്. 2001ൽ യുഎസിനൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് ബ്രിട്ടൻ സൈന്യത്തെ അയച്ചപ്പോൾ ടോണി ബ്ലെയർ ആയിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി.
അഫ്ഗാനിസ്ഥാന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം അമേരിക്ക: ടോണി ബ്ലെയര്‍.





0 Comments