/uploads/news/2101-IMG_20210730_210401.jpg
Others

കേരളാ പൊലീസിലെ സിങ്കം പടിയിറങ്ങുന്നു.


തിരുവനന്തപുരം. ജയിൽ മേധാവി ഋഷിരാജ്സിങ് പൊലീസ് സേനയിൽ നിന്നു വിരമിക്കുന്നു. 36 വർഷത്തെ സർവീസിനു ശേഷം വിരമിക്കുന്ന ഋഷിരാജ്സിങിനു സേനാംഗങ്ങൾ യാത്രയയപ്പ് നല്കി. ഭാര്യയോടൊപ്പമെത്തിയ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും എഡിജിപി മനോജ് എബ്രഹാമും ചേർന്നാണ് സ്വീകരിച്ചത്. പേരൂർക്കട SAP ഗ്രൗണ്ടിൽ രാവിലെ 7:45 നു നടന്ന വിടവാങ്ങൽ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.എക്സൈസ് കമ്മീഷണർ, ട്രാൻസ്പോർട്ട് കമ്മീഷണർ,KSEB യിൽ ചീഫ് വിജിലൻസ് ഓഫീസർ,ക്രൈം ബ്രാഞ്ച് ഐ ജി തുടങ്ങി നിരവധി പ്രധാന തസ്തികകളിൽ ശ്രദ്ധേയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗ്, 24ാം വയസ്സിലാണ് കേരളത്തിൽ എത്തുന്നത്. സിബിഐ ജോയിന്റ് ഡയറക്ടറായി മഹാരാഷ്ട്രയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. വിരമിച്ച ശേഷവും കേരളത്തിൽ തന്നെ തുടരാനാണ് രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ ഋഷിരാജ് സിങിന്റെ തീരുമാനം.

കേരളാ പൊലീസിലെ സിങ്കം പടിയിറങ്ങുന്നു.

0 Comments

Leave a comment