/uploads/news/2570-IMG_20211214_225521.jpg
Others

കൊച്ചി മെട്രോ:പറയാൻ നഷ്ടക്കണക്കുകൾ മാത്രം.


കൊച്ചി: സർവീസ് തുടങ്ങി നാല് വർഷം പിന്നിട്ടപ്പോൾ കൊച്ചി മെട്രോ വൻനഷ്ടത്തിലേക്കാണ് കുതിക്കുന്നത് . 5000 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ മെട്രോ നാല് വർഷം കൊണ്ട് 1092 കോടി രൂപയുടെ നഷ്ടത്തിലാണ് സർവീസ് നടത്തുന്നതെന്നാണ് കണക്കുകൾ പറയുന്നത്. വിവരാവകാശ പ്രവർത്തകനായ സി.എസ്. ഷാനവാസിന് ലഭിച്ച രേഖകളിലാണ് നഷ്ടക്കണക്കുകൾ ഉള്ളത്.64,000 കോടി ചെലവഴിച്ച് കെ റെയിൽ പദ്ധതി നടപ്പാക്കാൻ സർക്കാർ വാശിപിടിക്കുമ്പോഴാണ് വളരെ വേഗം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിച്ച മെട്രോ റെയിലിന്റെ നഷ്ടക്കണക്ക് പുറത്തുവരുന്നത്.ഓരോ വർഷം പിന്നിടുമ്പോഴും നഷ്ടത്തിന്റെ കണക്ക് കുത്തനെ വർധിക്കുകയാണ്. 2017ൽ നിന്ന് 2021 ലെത്തുമ്പോൾ നഷ്ടം ഇരട്ടിയായി വർധിച്ചു.രണ്ടാംഘട്ടമായി കലൂരിൽനിന്ന് കാക്കനാട് ഇൻഫോ പാർക്കിലേക്ക് 11.2 കിലോമീറ്ററും മൂന്നാം ഘട്ടമായി ആലുവയിൽനിന്ന് നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് 14 കിലോമീറ്ററും പാത നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് മെട്രോ.

കൊച്ചി മെട്രോ:പറയാൻ നഷ്ടക്കണക്കുകൾ മാത്രം.

0 Comments

Leave a comment