കർണാടകയിൽ ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും ആക്രമണം. മതപരിവർത്തനം ആരോപിച്ച് കോലാറിൽ ക്രിസ്ത്യൻ മതഗ്രന്ഥങ്ങൾക്ക് തീയിട്ടു. ആക്രമണം നടത്തിയവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ ക്രിസ്ത്യൻ സമൂഹത്തോട് ലഘുലേഖകൾ വിതരണം ചെയ്യരുതെന്ന നിർദേശം നൽകിയിട്ടുണ്ട്.വീടുവീടാന്തരം കയറിയിറങ്ങി വർഗീയ ചേരിതിരിവ് സൃഷ്ടിക്കരുതെന്ന് ഞങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുസ്തകങ്ങൾ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെ കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതിനാലാണ് മതഗ്രന്ഥങ്ങൾ കത്തിച്ചതെന്ന് ഹിന്ദുത്വ സംഘടനകൾ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ കർണാടകയിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന 38ാമത്തെ ആക്രമണമാണ് കോലാറിലേത്.അതിനിടെ വടക്കൻ കർണാടകയിലെ ബെൽഗാവിയിൽ സെന്റ് ജോസഫിന്റെ ദ വർക്കർ ചർച്ച് വികാരി ഫാദർ ഫ്രാൻസിസിനെ വീട്ടിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഇന്നലെ രാത്രിയിൽ പള്ളിയോട് ചേർന്ന താമസ സ്ഥലത്താണു സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, അക്രമി മാനസികരോഗിയാണെന്നാണ് പ്രാഥമിക വിവരമെന്നും അക്രമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങളില്ലെന്നുമാണ് പോലിസിന്റെ വാദം.
കർണാടകയിൽ ക്രിസ്ത്യാനികൾക്കെതിരെ വീണ്ടും ആക്രമണം.





0 Comments