കഴക്കൂട്ടം: പള്ളിപ്പുറം, സി.ആർ.പി.എഫ് മോണ്ടിസോറി സ്കൂളിൽ 2019-20 അദ്ധ്യയന വർഷത്തിലേക്ക് ഹെഡ്മിസ്ട്രസ് കം ടീച്ചർ, കെ.ജി ടീച്ചർ, ആയ ഒഴിവികളിലേക്ക് മതിയായ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നഴ്സറി ട്രൈനിംങ്ങ് ഡിപ്ലോമ സർട്ടിഫിക്കറ്റ്, ജെബിറ്റി ക്വാളിഫൈഡ് അല്ലെങ്കിൽ പരിശീലനം സിദ്ധിച്ച ബിരുദധാരികൾ/പരിശീലനം സിദ്ധിച്ച ബിരുദാനന്തര ബിരുദധാരികളും അദ്ധ്യാപന പരിചയവുമുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നിയമനം 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിലും താൽക്കാലികവുമായിരിക്കും. അപേക്ഷകൾ മാർച്ച് 25 നു മുമ്പ് ഡി.ഐ.ജി, ഗ്രൂപ്പ് സെന്റർ, പള്ളിപ്പുറം, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. ഏപ്രിൽ നാലിനാണ് ഇന്റർവ്യു, ഹെഡ്മിസ്ട്രസിന് 10,000രൂപ കെ.ജി റ്റീച്ചർക്ക് 8,000രൂപ, ആയയ്ക്ക് 5,000 എന്നിങ്ങനെയാണ് ശമ്പളം. കൂടുതൽ വിവരങ്ങൾക്ക് 80894 72558 എന്ന നമ്പറിൽ ബന്ധപ്പെടുക.
പള്ളിപ്പുറം, സി.ആർ.പി.എഫ് മോണ്ടിസോറി സ്കൂളിൽ തൊഴിലവസരം.





0 Comments