ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഫോട്ടോകളും വീഡിയോകളും അയച്ചതിന് ശേഷം ഗാലറിയിൽ സേവ് ആകാതെ ഡിലീറ്റ് ചെയ്യാനുള്ള വ്യൂ ഒൺസ് ഓപ്ഷനാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഫോട്ടോയും വീഡിയോയും ആർക്കാണോ അയക്കുന്നത്, അയാൾ അത് ഓപ്പൺ ആക്കിക്കഴിഞ്ഞാൽ മെസ്സേജ് ഡിലീറ്റ് ആവുന്ന ഓപ്ഷനാണ് വ്യൂ ഒൺസ്. ഇത്തരത്തിൽ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും ഫോർവേഡ് ചെയ്യാനും സേവ് ചെയ്യാനും സ്റ്റാർ മെസ്സേജ് ആക്കാനും സാധിക്കില്ല. ഇത്തരം ഫോട്ടോയും ചിത്രങ്ങളും ഫോൺ ഗാലറിയിൽ സേവ് ആകില്ലയെന്ന് വാട്സ്ആപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ ഫീച്ചർ ഈയാഴ്ച മുതൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും. ഉപയോക്താക്കളുടെ സ്വാകാര്യതയ്ക്ക് പ്രാധാന്യം നല്കിയാണ് ഇത്തരത്തിലൊരു ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.
പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്





0 Comments