തിരുവനന്തപുരം : കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഹെൽപ് ഡെസ്കിന്റെ ഉദ്ഘാടനം KRMU തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാർ നിർവഹിച്ചു.
മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപം കൊണ്ട സംഘടനയാണ് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ(KRMU)എന്നും
പ്രതിസന്ധി ഘട്ടങ്ങളിൽ അംഗങ്ങൾക്ക് താങ്ങും തണലുമായി സംഘടന എപ്പോഴും കൂടെ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവർത്തകരുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഇത്തരം വേറിട്ട പ്രവർത്തനങ്ങൾ ആണ് കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയനെ മറ്റു സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ആദ്യമായാണ് മാധ്യമപ്രവർത്തകർക്കായി ഒരു ഹെൽപ് ഡസ്ക് ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നത്.
ജില്ലാ ജോയിന്റ് സെക്രട്ടറി ഷിജികുമാർ,
ജില്ലാ ട്രഷറർ മലയിൻകീഴ് ബിജുകുമാർ, അജിത് മോഹൻ,രതീഷ് കുമാർ, പ്രഭ അജാനൂർ എന്നിവർ പങ്കെടുത്തു
മാധ്യമപ്രവർത്തകർക്കായി ഹെൽപ് ഡെസ്ക്കിന് തുടക്കമിട്ട് KRMU തിരുവനന്തപുരം ജില്ലാ കമ്മിറ്റി





0 Comments