/uploads/news/2532-IMG_20211201_212555.jpg
Others

ലക്ഷദ്വീപ് യാത്രാ കപ്പലിന് തീ പിടിച്ചു


കൊച്ചി: ആന്ത്രോത്ത് ദ്വീപിന് സമീപം യാത്രാ കപ്പലിന് തീപിടിച്ചു. ലക്ഷദ്വീപിന്റെ ഏറ്റവും വലിയ കപ്പലായ എംവി കവരത്തിയിലാണ് തീ പിടിത്തമുണ്ടായത്. 624 യാത്രക്കാരും 85 ജീവനക്കാരും കപ്പലിലുണ്ട്. തീ പിടിത്തത്തിൽ ആളപായമില്ല. കവരത്തിയിൽ നിന്ന് ആന്ത്രോത്ത് ദ്വീപിലേക്ക് പോകും വഴി എഞ്ചിനിൽ തീ പിടിക്കുകയായിരുന്നു. തുടർന്ന് കപ്പലിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. രക്ഷാപ്രവർത്തനത്തിനായി ലക്ഷദ്വീപിന്റെ മറ്റൊരു യാത്രാ കപ്പലായ എംവി കോറലും ചരക്ക് കപ്പലായ സാഗർ യുവരാജും കോസ്റ്റ് ഗാർഡിന്റെ ഒരു കപ്പലും സംഭവ സ്ഥലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

ലക്ഷദ്വീപ് യാത്രാ കപ്പലിന് തീ പിടിച്ചു

0 Comments

Leave a comment