സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കണമെന്നു കേന്ദ്രം പറയുന്നത് അനീതിയാണെന്ന് കോൺഗ്രസ് എം പി ശശി തരൂർ.ഇന്ധനവിലയുടെ നിയന്ത്രണ ഉത്തരവാദിത്വം പൂർണ്ണമായും കേന്ദ്ര സർക്കാരിന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.തമിഴ്നാട് കോൺഗ്രസ്സ് കമ്മിറ്റി ആസ്ഥാനമായ സത്യമൂർത്തി ഭവനിൽ മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു തരൂർ.ഇന്ധനവിലക്കൊപ്പം കേന്ദ്രസർക്കാർ സെസ്സും ചുമത്തുന്നുണ്ട്.ആ സെസ്സിന്റെ 96 ശതമാനവും കേന്ദ്രം തന്നെയാണ് എടുക്കുന്നത്.ഇന്ധനവില വർദ്ധനവിന് പിന്നാലെ രാജ്യം മുഴുവനും ഉണ്ടായ അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാനായി ഒരു നടപടിയും മോദി സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതി കുറയ്ക്കണമെന്നു കേന്ദ്രം പറയുന്നത് അനീതിയാണെന്ന് ശശി തരൂർ എംപി.





0 Comments