/uploads/news/news_സിആപ്റ്റില്‍_നിന്നും_പിരിച്ചുവിടപ്പെട്ട_..._1652442860_8272.jpg
Others

സിആപ്റ്റില്‍ നിന്നും പിരിച്ചുവിടപ്പെട്ട ജീവനക്കാർ മന്ത്രിക്ക് നിവേദനം നൽകി


കേരള സര്‍ക്കാര്‍ സ്ഥാപനമായ സിആപ്റ്റില്‍ നിന്നും രാഷ്ട്രീയകാരണങ്ങളാല്‍ അധിക ജീവനക്കാരെന്ന കാരണം ചൂണ്ടിക്കാട്ടി 2002ല്‍ പിരിച്ചു വിടപ്പെട്ട ജീവനക്കാര്‍ക്ക് ഒഴിവുണ്ടാകുന്നതനുസരിച്ച് സീനിയോറിറ്റി പ്രകാരം പുനര്‍നിയമനം നല്‍കണമെന്ന ബഹു. ഹൈക്കോടതിയുടെ 01/07/2002ലെ വിധിയും രണ്ടു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന ബഹു. ഹൈക്കോടതി ഡിവിഷന്‍ബഞ്ചിന്റെ 15/03/2022ലെ ഇടക്കാല ഉത്തരവും പരിഗണിച്ച് എത്രയും വേഗം നിയമനം നടത്തണമെന്നു കാട്ടി പിരിച്ചു വിടപ്പെട്ട ജീവനക്കാരുടെ സംഘടനാ ഭാരവാഹികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദുവിന്
നിവേദനം നൽകി.നല്‍കിയ നിവേദനത്തിന്മേല്‍ പരിശോധിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  
കൂടാതെ  എല്‍. ഡി. എഫ്. കണ്‍വീനര്‍ ഇ. പി. ജയരാജന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം. പി., കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം. എല്‍. എ., സി. പി. എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്, എല്‍. ഡി. എഫ്. എറണാകുളം ജില്ലാ കണ്‍വീനര്‍ ജോര്‍ജ്ജ് ഇടപ്പരത്തി തുടങ്ങിയവരുമായി ജീവനക്കാരുടെ സംഘടനാ ഭാരവാഹികളായ ടി. എ. ജയകുമാര്‍, ജയപ്രകാശ് പി. എന്‍. പൂഞ്ഞാര്‍, കെ. കെ. ജോഷി കാക്കനാട്, റ്റി. കെ. രാജേഷ് കിടങ്ങൂര്‍ , പ്രവീണ്‍ മുണ്ടാമറ്റം, കൊച്ചുമോന്‍ മണക്കാട്, സിജി തോമസ് കരിമണ്ണൂര്‍, ജോമോന്‍ പുല്‍പ്പറമ്പില്‍ തൊടുപുഴ, ഷാജി മേലുകാവ്, സന്ധ്യ അനില്‍ തിരുവനന്തപുരം എന്നിവര്‍  ചര്‍ച്ച നടത്തി.

സിആപ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന 500ല്‍പരം റിട്ടയര്‍മെന്റ് ഒഴിവുകളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല.  പിരിച്ചുവിടപ്പെട്ട 433 പേരില്‍ പ്രായാധിക്യവും മറ്റു തൊഴിലില്‍ ഏര്‍പ്പെട്ടവരെയും ഒഴിവാക്കിയാല്‍ ഏകദേശം 125 പേര്‍ മാത്രമേ പുനര്‍നിയമനത്തിനു അര്‍ഹതയുള്ളവരായി അവശേഷിക്കുന്നുള്ളൂ എന്നും സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടി.   

സിആപ്റ്റില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഉണ്ടായിരിക്കുന്ന 500ല്‍പരം റിട്ടയര്‍മെന്റ് ഒഴിവുകളില്‍ ഇതുവരെ നിയമനം നടത്തിയിട്ടില്ല.

0 Comments

Leave a comment