/uploads/news/news_എൻ.സി.പി_അണ്ടൂർക്കോണം_മണ്ഡലം_കമ്മിറ്റി_എ..._1686461872_3494.jpg
POLITICS

എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി എൻ.സി.പി സ്ഥാപക ദിനമാഘോഷിച്ചു


അണ്ടൂർക്കോണം: എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൻ.സി.പി സ്ഥാപകദിനമാഘോഷിച്ചു. എൻ.സി.പിയുടെ 24-ആം വാർഷിക ദിനം പ്രമാണിച്ച് പതാക ഉയർത്തി. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. എൻ.സി.പി മണ്ഡലം പ്രസിഡന്റ്‌ പിള്ളവീട് നാസർ അധ്യക്ഷത വഹിച്ചു.  എൻ.വൈ.സി ജില്ലാ പ്രസിഡന്റ്‌ അഡ്വ.ജാബിർ ഖാൻ, എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.സി.സനൂപ്, എൻ.സി.പി ജില്ലാ നിർവാഹക സമിതി അംഗം ഓമനക്കുട്ടൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഷിഹാബ്, നിസാർ.എ.ബി, നൗഷാദ്, അബൂബക്കർ, നൗഷാദ്.എൻ.എസ്, ഫിർദൗസ്, നജീം, ബാബു, ഹുസൈൻ, സജാദ്,  തുടങ്ങിയവർ പങ്കെടുത്തു.

എൻ.സി.പി അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റി എൻ.സി.പി സ്ഥാപക ദിനമാഘോഷിച്ചു.

0 Comments

Leave a comment