ഇവിടെ ജയിച്ചത് രാഹുൽ അല്ലാ . ഷാഫിയും ഷാഫിയുടെ വർഗീയതയും ആണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പത്മജ വേണുഗോപാൽ വ്യക്തമാക്കിയത്. പ്രതികരണം.എവിടെയാണ് യു ഡി എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു . എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല .മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിൽ പ്രതികരണവുമായി പത്മജ വേണുഗോപാൽ





0 Comments