/uploads/news/news_രാഹുല്‍_മാങ്കൂട്ടത്തിലിനെതിരെ_വീണ്ടും_ബല..._1764676710_7915.jpg
POLITICS

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാല്‍സംഗ പരാതി


തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാല്‍സംഗ പരാതി. ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രാഹുല്‍ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍. ബംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയെന്നാണ് വിവരം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. ഗര്‍ഭിണിയാകണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി പറയുന്നു. ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. ഹോട്ടല്‍മുറിയില്‍വച്ച് രാഹുല്‍ ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചതായും പരാതിയിലുണ്ട്

ഹോട്ടല്‍ മുറിയില്‍ കൊണ്ടുപോയി രാഹുല്‍ ക്രൂര പീഡനത്തിനിരയാക്കിയെന്നാണ് വെളിപ്പെടുത്തല്‍

0 Comments

Leave a comment