/uploads/news/news_പെരുമാതുറ_മുസ്‌ലിം_ജമാഅത്തിന്റെ_ആഭിമുഖ്യ..._1770105549_4031.jpg
POLITICS

പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി


പെരുമാതുറ; തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പുതിയ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ പരിധിയിൽ വരുന്ന അംഗങ്ങൾക്ക് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ആദരവും നൽകി. പെരുമാതുറ മുസ്ലിം ജമാഅത്ത് ഹാളിൽ നടന്ന പരിപാടി പെരുമാതുറ സ്നേഹതീരം ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് എസ്.എം.നസീർ അധ്യക്ഷനായി.

സ്നേഹതീരം വൈസ് പ്രസിഡന്റ് എ.നസ്രുള്ള, ഫൗണ്ടർ മെമ്പർ എം.എം.ഇക്ബാൽ, ഗാന്ധിയൻ എം.എം.ഉമ്മർ, പെരുമാതുറ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എ.എം.ഇക്ബാൽ, സാമൂഹിക പ്രവർത്തകരായ സുനിൽ സലാം, ഷഹീർ സലിം, സാബു എന്നിവർ സംസാരിച്ചു. 

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ശാർക്കര ഡിവിഷൻ അംഗം സജിത്ത് ഉമ്മർ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ സഫീദ നജീബ്, അംഗങ്ങളായ ഷഫീറ റസാക്ക്, മഞ്ജു.എസ്. അജയൻ, അനീഷ്, അഴൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിനു.ബി.എൽ, അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനോബർ ലുക്മാൻ, എയ്ഞ്ചൽ എന്നിവർക്കാണ് സ്വീകരണം നൽകിയത്. സ്വീകരണ പരിപാടിയിൽ ജമാഅത്ത് സെക്രട്ടറി സുനിൽ സാലി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം അസീംഖാൻ നന്ദിയും പറഞ്ഞു.

പെരുമാതുറ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

0 Comments

Leave a comment