കണിയാപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ഏപ്രിൽ 28 ന് പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കണിയാപുരം മണ്ഡലം പ്രചരണ സമ്മേളനം ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 6 മണി മുതൽ കണിയാപുരം, അണ്ടൂർക്കോണം ജംഗ്ഷനിൽ നടക്കും.
മണ്ഡലം പ്രസിഡന്റ് ഷാഫി അണ്ടൂർക്കോണത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം വിസ്‌ഡം ജില്ലാ വൈസ് പ്രസിഡന്റ് മൂസ കരിച്ചാറ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, വെമ്പായം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എം.അൽത്താഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. സവാദ് സലഫി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണിയാപുരം മണ്ഡലം സെക്രട്ടറി ഹുസൈൻ കണിയാപുരം, വിസ്‌ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് നസീൽ, സെക്രട്ടറി ഷെമിൻ അണ്ടൂർക്കോണം, സഫീർ സ്വലാഹി, വിസ്‌ഡം സ്റ്റുഡന്റ്‌സ് ഭാരവാഹികളായ അബ്ദുല്ലാഹ് അണ്ടൂർക്കോണം, സമീർ കരിച്ചാറ തുടങ്ങിയവർ പങ്കെടുക്കും.
കണിയാപുരം മണ്ഡലം പ്രചരണ സമ്മേളനം ഇന്ന് (ഞായറാഴ്ച്ച) വൈകിട്ട് 6 മണി മുതൽ കണിയാപുരം, അണ്ടൂർക്കോണം ജംഗ്ഷനിൽ നടക്കും





0 Comments