കൊല്ലം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്. മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയെന്നാണ് വിവരം.
കഴിഞ്ഞ 24-ാം തിയതി ഡ്യൂട്ടിയിലിരിക്കെ സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. വനിതാ ഡോക്ടറുടെ പരാതിയിൽ സർജനെ സസ്പെന്‍ഡ് ചെയ്തതായി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പാരിപ്പള്ളി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചെന്നും പ്രതി ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ പീഡന പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജൻ സെർബിൽ മുഹമ്മദിനെതിരെ പരാതി നൽകിയത്
0 Comments