വിളപ്പിൽശാല:
വീട് കുത്തിത്തുറന്ന് മോഷണം നാല് പവൻ കള്ളൻ കൊണ്ട്.പോയി. അലമാരയിൽ ഉണ്ടായിരുന്ന ഇരുപതോളം പവൻ കള്ളൻ്റെ ശ്രദ്ധയിൽ പെടാത്തതിനാൽ നഷ്ടമായില്ല.വിളപ്പിൽശാല
കുണ്ടാമൂഴി ആനന്തഭവനിൽ രാജേന്ദ്രൻനായരുടെ വീട്ടിലായിരുന്നു സംഭവം.രാജേന്ദ്രൻ ഭാര്യയുമായി ഇക്കഴിഞ്ഞ 23 ്ന് ചെന്നൈയിലെ മകളുടെ വീട്ടിൽ പോയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം റബ്ബർ വെട്ടാൻ എത്തിയ ആളാണ് വീട്ടിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് ബന്ധുക്കളെ അറിയിക്കുകയും തുടന്ന് രാജേന്ദ്രനെയും പോലീസിനെയും വിവരം അറിയിച്ചത്.25 പാവനോളം സ്വർണ്ണമാണ് അലമാരയിൽ ഉണ്ടായിരുന്നത് എന്ന് രാജേന്ദ്രൻ പോലീസിന് മൊഴി നൽകിയിരുന്നു എങ്കിലും വീട്ടിൽ എത്തി നടത്തിയ പരിശോധനയിൽ കിടപ്പ് മുറിയിലെ അലമാരയിൽ 20 പവൻ സൂക്ഷിച്ച അതെ സ്ഥലത്ത് തന്നെ ഉണ്ടെന്ന് കണ്ടെത്തി.അതെ സമയം ഇതേ അലമാരയിൽ ഉണ്ടായിരുന്ന നാല് പവൻ നഷ്ടപ്പെട്ടതായും കണ്ടെത്തി.ഈ അലമാര കുത്തി തുറന്നാണ്.മോഷണം നടത്തിയിരുള്ളത്.വിളപ്പിൽശാല പോലീസ് വിരലടയാള വിദഗ്ധരുടെ സഹായത്തോടെ നടത്തിയ തെളിവെടുപ്പിൽ ഒരുവിരലടയാളം ലഭിച്ചതായി എസ്.എച്ച്.ഒ. നിജാം പറഞ്ഞു.
ഇരുപതോളം പവൻ കള്ളൻ്റെ ശ്രദ്ധയിൽ പെടാത്തതിനാൽ നഷ്ടമായില്ല.



0 Comments