കോഴിക്കോട് : അന്തരിച്ച എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാനായി മോഹൻലാൽ എത്തി. എംടിയുടെ വസതിയിൽ എത്തിയാണ് മോഹൻലാൽ അന്ത്യാഞ്ജലി അർപ്പിച്ചത്.

എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ചെയ്‌തയാളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു. എംടിയുമായി തനിക്ക് ഒരുപാട് വർഷത്തെ ബന്ധമുണ്ട്. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ അമൃതംഗമയയിലും അഭിനയിക്കാനായി. അവസാനം മനോരഥങ്ങളിൽ ഓളവും തീരവും താൻ ചെയ്‌തു. എം.ടി ആശുപത്രിയിലാണെന്നറിഞ്ഞ് നിരവധി തവണ വിളിച്ച് അന്വേഷിച്ചിരുന്നു. എംടിയുടെ വിയോഗത്തെ കുറിച്ച് സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ് താനെന്നും മോഹൻലാൽ പറഞ്ഞു.
മഴ തോർന്നപോലെയുള്ള ഏകന്തതയാണ് ഇപ്പോൾ എൻ്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്‌തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എം.ടി സാർ പോയല്ലോ.
ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ... മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ചേർത്തുപിടിക്കുമ്പോൾ മറ്റാർക്കും നൽകാനാവാത്ത സമാധാനവും സ്നേഹവും നെഞ്ചിലേക്ക് പകർന്നുതന്ന പിതൃതുല്യനായ എംടി സാർ മടങ്ങിയല്ലോ... മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.





0 Comments