/uploads/news/news_അന്താരാഷ്ട്ര_പരിശീലനത്തിനായി_സായി_സംയുക്..._1675053744_2740.jpg
SPORTS

അന്താരാഷ്ട്ര പരിശീലനത്തിനായി സായി സംയുക്ത ഫുട്‌ബോൾ ടീം യാത്ര തിരിച്ചു


കഴക്കൂട്ടം, തിരുവനന്തപുരം: യുവജനകാര്യ മന്ത്രാലയത്തിന്റെ ഒരു സംരംഭത്തിന്റെ ഭാഗമായി സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യുടെ 20 അംഗ സംയുക്ത ഫുട്‌ബോൾ ടീം അന്താരാഷ്ട്ര എക്സ്പോഷർ പരിപാടിയുടെ ഭാഗമായി അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. സായിയുടെ 18 കളിക്കാരും 2 പരിശീലകരുമടങ്ങുന്ന 20 അംഗ സംയുക്ത ഫുട്‌ബോൾ ടീമാണ് അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടത്.

15 ദിവസമാണ് ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ - സായി ടീം പരിശീലനത്തിന്റെ ഭാഗമായി ചിലവിടുന്നത്. ആദ്യമായാണ് സായ് ഇന്റർനാഷണൽ എക്‌സ്‌പോഷറിന്റെ ഭാഗമായി ഫുട്‌ബോൾ ടീമിനെ വിദഗ്ധ പരിശീലനത്തിനയക്കുന്നത്. 
ഇതുപോലുളള അന്താരാഷ്ട്ര നിലവാരമുളള ടീമുകളുമായി കളിക്കുന്നത് കളിക്കാരുടെ വ്യക്തിഗത വൈദഗ്ധ്യം വർദ്ധിപ്പിക്കും.

യൂണിവേഴ്സിറ്റി ഓഫ് പ്രിട്ടോറിയ്ക്കെതിരെ മൂന്ന് മത്സരങ്ങളാണ് സായി ടീം കളിക്കുന്നത്. ഇതിലൂടെ ടീമിനും കളിക്കാർക്കും പരിശീലകർക്കും അന്താരാഷ്ട്ര നിലവാരത്തിൽ ഫുട്ബോൾ പഠിക്കാനും അതിലൂടെ അന്താരാഷ്‌ട്ര നിലവാരമുളള അനുഭവങ്ങളും പാഠങ്ങളും മനസ്സിലാക്കുവാനും സാധിക്കുകയും ചെയ്യും. ഇത് കളിക്കാർക്ക് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മത്സരസമയത്തും ശേഷവും എതിർ ടീമഗങ്ങളുമായി  ആശയവിനിമയം നടത്തുന്നത് കളിക്കാരെ അന്താരാഷ്ട്ര നിലവാരവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതാണ്.

കളിക്കാർക്കായി തിരുവനന്തപുരം കാര്യവട്ടം സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി), ലക്ഷ്മീഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (എൽ.എൻ.സി.പി.ഇ) യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. പ്രിൻസിപ്പലും റീജിയണൽ ഹെഡുമായ ഡോ.ജി.കിഷോർ കളിക്കാരുമായി സംവദിക്കുകയും ആശംസകൾ നേരുകയും സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. അസോസിയേറ്റ് പ്രൊഫസറും  ഹൈ പെർ  ഫോമേന്സ് ഡയറക്ടർ, ഡോ. പ്രദീപ് ദത്ത, ഫുട്ബോൾ പരിശീലകർ, സായ് ഉദ്യോഗസ്ഥർ സപ്പോർട്ടിംഗ് സ്റ്റാഫ്  തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ എൻ.സി.ഓ.ഈ (National Centre of Excellence) കേന്ദ്രത്തിൽ 35 ഫുട്ബോൾ ട്രെയിനികളാണ് വിദ്ധത പരിശീലനം നടത്തുന്നത്. ഇക്കഴിഞ്ഞ ഐ-ലീഗിലും കേരള പ്രീമിയർ ലീഗിലും സായി ട്രെയിനികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

സായിയുടെ 18 കളിക്കാരും 2 പരിശീലകരുമടങ്ങുന്ന 20 അംഗ സംയുക്ത ഫുട്‌ബോൾ ടീമാണ് അന്താരാഷ്ട്ര പരിശീലനത്തിനായി ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടത്.

0 Comments

Leave a comment