/uploads/news/news_ഇന്ത്യ_കപ്പ്_ഓപ്പൺ_വേൾഡ്_ചാമ്പ്യൻഷിപ്പില..._1662208717_7567.jpg
SPORTS

ഇന്ത്യ കപ്പ് ഓപ്പൺ വേൾഡ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അനുമോദനം


കഴക്കൂട്ടം: കൊൽക്കട്ടയിൽ നടന്ന ഇന്ത്യ കപ്പ് ഓപ്പൺ വേൾഡ് ചാമ്പ്യൻഷിപ്പിൽ (ചെസ്സ് ബോക്സിങ്ങിൽ) തിളക്കമാർന്ന വിജയം നേടിയ (11 സ്വർണം, 5 വെള്ളി മെഡലും നേടിയ കുട്ടികളെ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അനുമോദിച്ചു. ആർ.എസ് രാംപ്രസാദ്, എസ്.മുഹമ്മദ് ഹാസിഫ്, അനുരാഗ്.എസ്.നായർ, ആർ.നാഗരാജ്, ഷാജി ഗോപി എന്നിവർ സ്വർണ മെഡലും, എൻ.എസ് സായി ദുർഗ നന്ദിനി വെള്ളി മെഡലുമാണ് നേടിയത്. 

മെഡലുകൾ കരസ്ഥമാക്കിയ കുട്ടികളെയും കേരള ചെസ്സ് ബോക്സിങ് അസോസിയേഷൻ പ്രസിഡണ്ടും മുഖ്യ പരിശീലകനുമായ ശന്തനു വിജയനെയും എം.എൽ.എ അനുമോദിച്ചു. ചടങ്ങിൽ ശ്രീകാര്യം അനില്‍, ലെനിൻ, കൗൺസിലർമാരായ മേടയിൽ വിക്രമൻ, ഡി.രമേശൻ, എൽ.എസ് സാജു, ഡി.ആർ.അനിൽ എന്നിവർ പങ്കെടുത്തു.

ഇന്ത്യ കപ്പ് ഓപ്പൺ വേൾഡ് ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ അനുമോദനം

0 Comments

Leave a comment