/uploads/news/news_ഏഷ്യാ_കപ്പ്_ടൂർണമെന്റിനുള്ള_ഇന്ത്യൻ_ടീമി..._1755625840_8500.jpg
SPORTS

ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു


യു.എ.ഇ: ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ സൂര്യ കുമാർ യാദവ് നയിക്കും. ശുഭ്മാൻ ഗില്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളിയായ സഞ്ജു സാംസൻ ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. അഭിഷേക് ശർമ, തിലക് വർമ്മ, റിങ്കു സിംഗ് എന്നിവരാണ് ടീമിലിടംപിടിച്ച മറ്റു ബാറ്റ്സ്മാൻമാർ. ഓൾ റൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും, ശിവം ദുബൈയും, അക്ഷർ പട്ടേലും ടീമിലുണ്ട്. 

സഞ്ജു സാംസണ് പുറമേ ജിതേഷ് ശർമയും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ജസ് പ്രീത് ബുംറ നയിക്കുന്ന പേസ് നിരയിൽ അർഷ ദീപ് സിങ്ങും, ഹർഷിദ് റാണയുമാണ് മറ്റു പേസർമാർ. വരുൺ ചക്രവർത്തി കുൽദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നർമാർ. 

എന്നാൽ 15 അംഗ പട്ടികയിൽ നിന്നും ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിവാക്കി.

യു.എ.ഇയിലാണ് ഇത്തവണ ഏഷ്യാ കപ്പ് ടൂർണ്ണമെൻറ് നടക്കുന്നത്. ടി 20  ഫോർമാറ്റിലുള്ള മത്സരക്രമമാണ് ടൂർണമെന്റിലുള്ളത്. എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറ് സെപ്റ്റംബർ 9 ന് ആരംഭിച്ച് 28ന് ഫൈനലോടെ സമാപിക്കും.

ഇന്ത്യയും പാക്കിസ്ഥാനും യു.എ.ഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പർ ഫോറിൽ ഓരോ ടീമും മറ്റു മൂന്നു ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും. ഇതിൽ മികച്ച രണ്ട് ടീമുകൾ ഫൈനലിൽ കളിക്കും.

15 അംഗ പട്ടികയിൽ നിന്നും ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, മുഹമ്മദ് സിറാജ് എന്നിവരെ ഒഴിവാക്കി

0 Comments

Leave a comment