കണിയാപുരം: കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. Strength and Conditioning, ഫുഡ് ബോൾ, ബാസ്ക്കറ്റ് ബോൾ, ഖോ ഖോ, അത്ലറ്റിക്സ്, വോളിബോൾ, കബഡി എന്നിവ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിൽ 10 വയസ് മുതൽ 20 വയസു വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാം.
ഇതേ സ്ക്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെക്കൂടാതെ ആർക്കും ക്യാമ്പിൽ പങ്കെടുക്കാം. എല്ലാ ദിവസവും
6:30 മണി മുതൽ 8:00 വരെയാണ് കോച്ചിംഗ്. പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും രാവിലെ 6:30 മണിക്ക് മുമ്പ് തന്നെ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷനായി 94474 75528 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
കണിയാപുരം മുസ്ലിം ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ക്യാമ്പിൽ 10 വയസ് മുതൽ 20 വയസു വരെ പ്രായമുള്ള ആർക്കും പങ്കെടുക്കാം





0 Comments