തിരുവനന്തപുരം: ജില്ലാ നെറ്റ്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തുണ്ടത്തിൽ മാധവ വിലാസം ഹയർ സെക്കന്ററി സ്കൂളിൽ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് നടത്തി. എൽ എൻ സി പി ഇ ഫിസികൽ എഡ്യൂക്കേഷൻ പ്രൊഫസർ ഡോ: സുധീഷ്.സി.എസ് നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എട്ട് ടീമുകൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ മിനി ബോയ്സിൽ സെന്റ് ജോസഫ്
HSS ഒന്നാം സ്ഥാനവും, MVHS തുണ്ടത്തിൽ രണ്ടാം സ്ഥാനവും,
റോസ് മേരി ഇംഗ്ലീഷ് മീഡിയം ഹൈ സ്കൂളും MVHSS സ്പോർട്സ് ക്ലബും മൂന്നാം സ്ഥാനവും പങ്കിട്ടു.
മിനി ഗേൾസ് ടീമിൽ MVHSS ഒന്നാം സ്ഥാനവും, ഓക്സ്ഫോഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥാമാക്കി. സംസ്ഥാന അസോസിയേഷൻ സെക്രട്ടറി എസ്. നജുമുദീൻ സമ്മാനദാനം നിർവഹിച്ചു. ട്രഷറർ ബാഷ ആശംസയും, MVHSS ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ റിയാസ് നന്ദിയും പറഞ്ഞു.
ജില്ലാ നെറ്റ്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ തുണ്ടത്തിൽ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പ് നടത്തി.





0 Comments