കഴക്കൂട്ടം; തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ക്രിക്കറ്റ് ആവേശം വാനോളമുയർത്തി ടെക്കികളുടെ ഫാൻ ലീഗ് പോരാട്ടം. കെ.സി.എൽ ടീമുകളുടെ ആരാധകരായ ടെക്നോപാർക്ക് ജീവനക്കാർ മാറ്റുരച്ച ടൂർണമെന്റിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ പ്രതിനിധീകരിച്ച പ്രതിദ്ധ്വനി ഇലവൻ ജേതാക്കളായി. ഫൈനലിൽ ഇൻഫോസിസിനെ (ട്രിവാൺഡ്രം റോയൽസ്) തോൽപ്പിച്ചാണ് പ്രതിദ്ധ്വനി കിരീടമണിഞ്ഞത്. വിജയികൾക്ക് വിഘ്നേഷ് പുത്തൂർ ട്രോഫികൾ സമ്മാനിച്ചു.
കെ.സി.എല്ലിന് മുന്നോടിയായി ക്രിക്കറ്റ് ആവേശം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഫാൻ ലീഗ് സംഘടിപ്പിച്ചത്. ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ 12 ടീമുകളാണ് പങ്കെടുത്തത്. ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത പ്രതിദ്ധ്വനി 10 ഓവറിൽ 79 റൺസിന് പുറത്തായി. ഒൻപത് പന്തുകളിൽ 23 റൺസെടുത്ത ആർ.ആർ.രാഹുലും 22 റൺസെടുത്ത വേണു ധോനിയുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്. ഇൻഫോസിസിന് വേണ്ടി കാർത്തിക് മൂന്നും ഹരി ബീബ്സ്, വിവേക് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇൻഫോസിസ് 8.4 ഓവറിൽ 51 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ.ജെ.മഹേഷും വി.വി.കണ്ണനും രണ്ട് വിക്കറ്റ് വീഴ്ത്തിയ റാമുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്. ആർ.ജെ.മഹേഷാണ് ഫൈനലിലെ താരം. രാഹുൽ സി മികച്ച ബൗളറായും ശ്രീജേഷ്.എസ് മികച്ച ബാറ്ററായും രാംരാജ് ആർ.ആർ മോസ്റ്റ് വാല്യൂഡ് പ്ലേയറായും തിരഞ്ഞെടുക്കപ്പെട്ടു.
മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ആർ.ജെ.മഹേഷും വി.വി.കണ്ണനും രണ്ട് വിക്കറ്റ് വീഴ്ത്തിയ റാമുമാണ് പ്രതിദ്ധ്വനിക്ക് വേണ്ടി തിളങ്ങിയത്. ആർ.ജെ.മഹേഷാണ് ഫൈനലിലെ താരം





0 Comments