/uploads/news/news_പി.പി.എൽ_ക്രിക്കറ്റ്_സീസൺ_-_2_പൊഴിക്കര_ബ..._1740589626_4620.jpg
SPORTS

പി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ് ചാമ്പ്യന്മാർ


പെരുമാതുറ: പെരുമാതുറ പ്രീമിയർ ലീഗ് (പി.പി.എൽ) ക്രിക്കറ്റ് സീസൺ രണ്ടിൽ പൊഴിക്കര ബോയ്സ് ചാമ്പ്യന്മാരായി. റിള നയിച്ച റെഡ് റാപ്റ്റേഴ്സ് സുൽഫി നയിച്ച പൊഴിക്കര ബോയ്സ് ഫൈനൽ പോരാട്ടത്തിൽ റെഡ് റാപ്റ്റേഴ്സിനെതിരെ പൊഴിക്കര ബോയ്സ് 24 റൺസിന്റെ ഉജ്ജ്വല വിജയം നേടി.

ടോസ്സ് നേടിയ പൊഴിക്കര ബോയ്സ് ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റാർ ബാറ്റ്സ്മാൻ ഷഹീറിന്റെ ഹാഫ് സെഞ്ച്വറി അടക്കം പത്ത് ഓവറിൽ പൊഴിക്കര മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 60 പന്തുകൾ മാത്രം നേരിട്ടാണ് പൊഴിക്കര ബോയ്സ് ടൂർണമെന്റിലെ തന്നെ ഉയർന്ന സ്കോറായ 131 റൺസ് ഫൈനലിൽ നേടിയത്. 25 പന്തിൽ 8 സിക്സറും ഒരു ബൗണ്ടറിയുമടക്കം 66 റൺസ് നേടിയ ഷഹീറാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഇതോടെ ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡും ഷഹീർ നേടി. 25 പന്തിൽ 4 സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 42 റൺസ് നേടിയ സുനീർ ഷഹീറിന് മികച്ച പിൻബലമേകി. 

റെഡ് റാപ്റ്റേഴ്സിന് വേണ്ടി ക്യാപ്റ്റൻ റിള 22 പന്തിൽ 5 സിക്സറും 2 ബൗണ്ടറിയുമടക്കം 45 റൺ നേടി വിജയ പ്രതീക്ഷ വച്ചെങ്കിലും 38 റൺസ് നേടിയ ഗഫൂർ മാത്രമാണ് ക്യാപ്റ്റന് പിന്തുണ നൽകിയത്. ഗഫൂർ 21 പന്തുകൾ നേരിട്ട് 3 സിക്സറും 2 ബൗണ്ടറിയുമടക്കം 38 റൺസ് നേടി. 10 ഓവർ പൂർത്തിയായപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എടുക്കാനേ റെഡ് റാപ്റ്റേഴ്സിനായുള്ളൂ. വിജയികളായ പൊഴിക്കര ബോയ്സിനുള്ള ട്രോഫി കഠിനംകുളം സി.ഐ. സാജൻ ബി.എസ് , സി.ഐ.ടി.യു നോർത്ത് പെരുമാതുറ കൺവീനർ എം.എസ്.ഇക്ബാൽ എന്നിവർ ചേർന്ന് നൽകി. റണ്ണേഴ്സ്അപ്പ് ആയ റെഡ് റാപ്റ്റേഴ്സിന് വാർഡ് മെമ്പർ നെസിയ സുധീർ, ഷാക്കിർ സലിം എന്നിവർ ചേർന്ന് ട്രോഫി നൽകി. ജേതാക്കൾക്ക് 15000/- രൂപയും രണ്ടാം സ്ഥാനക്കാർക്ക് 10000/- രൂപയും ക്യാഷ് പ്രൈസും ലഭിച്ചു. ടൂർണമെന്റിലെ മോസ്റ്റ് വാല്യൂവബ്ൾ പ്ലേയർ ആയി റെഡ് റാപ്റ്റേഴ്സ് ക്യാപ്റ്റൻ റിള തെരഞ്ഞെടുക്കപ്പെട്ടു. ഓൾറൗണ്ട് പ്രകടനത്തിലൂടെ ടൂർണമെന്റിൽ 23 സിക്സറുകൾ പറത്തിയ റിള സൂപ്പർ സിക്സർ അവാർഡും, ടോട്ടൽ 214 റൺസും 11 വിക്കറ്റും നേടി മികച്ച ബാറ്റ്സ്മാനായും തെരഞ്ഞെടുക്കപ്പെട്ടു. റെഡ് റാപ്റ്റേഴ്സിന്റെ തന്നെ ഷഹാൻ മികച്ച വിക്കറ്റ് കീപ്പറായും ഷിഹാൻ മികച്ച ക്യാച്ചിനുള്ള ട്രോഫിയും നേടി. 12 വിക്കറ്റ് നേടിയ എം.സി.സി താരം സുൽഫി മികച്ച ബൗളറായി തെരഞ്ഞെടുക്കപ്പെട്ടു. റോയൽസിന്റെ യുവതാരം ഫവാസ് ആണ് എമർജിംഗ് പ്ലേയർ. 

 സമ്മാന വിതരണ ചടങ്ങിൽ പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എ.എം.ഇക്ബാൽ, സാമൂഹിക പ്രവർത്തകൻ ഷഹീർ സലിം, , നൗഷാദ് മാടൻവിള, താജിർ ഖാദിർ, നസീർ മാടൻവിള, സന്തോഷ്, എ.ആർ.നജീബ്, നിസാർ എന്നിവർ പങ്കെടുത്തു.

25 പന്തിൽ 8 സിക്സറും ഒരു ബൗണ്ടപി.പി.എൽ ക്രിക്കറ്റ് സീസൺ - 2 പൊഴിക്കര ബോയ്സ് ചാമ്പ്യന്മാർറിയുമടക്കം 66 റൺസ് നേടി ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ച ഷഹീറിന് ഫൈനലിലെ മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകി. 25 പന്തിൽ 4 സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 42 റൺസ് നേടിയ സുനീർ ഷഹീറിന് മികച്ച പിൻബലമേകി

0 Comments

Leave a comment