/uploads/news/news_പെരുമാതുറ_പ്രീമിയർ_ലീഗ്_(ppl)_ക്രിക്കറ്റ..._1739528332_2967.jpg
SPORTS

പെരുമാതുറ പ്രീമിയർ ലീഗ് (PPL) ക്രിക്കറ്റ് സീസൺ രണ്ടിന് ഇന്ന് (വെള്ളിയാഴ്ച്ച) തുടക്കമാവും


പെരുമാതുറ: രണ്ടാമത് പെരുമാതുറ പ്രീമിയർ ലീഗിന് (പി.പി.എൽ) ഇന്ന് (വെള്ളിയാഴ്ച്ച) തുടക്കമാവും. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ വൈകിട്ട് 4:00 മണിക്ക് ആരംഭിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ എം.സി.സി,  പുതുക്കുറിച്ചി പാന്തേഴ്സിനെ നേരിടും.

എം.സി.സി, പുതുക്കുറിച്ചി പാന്തേഴ്സ് എന്നിവരെ കൂടാതെ, റോയൽസ്, നോ നെയിം ഇലവൻ, റെഡ് റാപ്പ്റ്റേഴ്സ്, പൊഴിക്കര ബോയ്സ് എന്നിവയാണ് മറ്റു ടീമുകൾ. ഉദ്ഘാടന മത്സരത്തിൽ മാഹീൻ നയിക്കുന്ന എം.സി.സി - ഷിബി റഷീദ് നയിക്കുന്ന പുതുക്കുറിച്ചി പാന്തേഴ്സിനെ നേരിടും.

രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. വിദ്യാർത്ഥി - യുവജനങ്ങളെ ലഹരിയിലും മറ്റും നിന്നു വഴിമാറ്റി സ്പോർട്സിന്റെ ലഹരിയിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതെന്ന് പി.പി.എൽ സംഘാടകർ പറഞ്ഞു. പി.പി.എൽ ഒന്നാം സീസണിൽ സ്റ്റോo ചെയ്സേഴ്സ് ആണ് കപ്പുയർത്തിയത് പെരുമാൾ ഫൈറ്റേഴ്‌സിനെയാണ് ഫൈനലിൽ അവർ നേരിട്ടത്. ലീഗ് മത്സരങ്ങളാണ് ആദ്യം നടക്കുക. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ഫൈനൽ.

Perumatura Premier League - (PPL) - Cricket - season - two - starts - today - (Friday)

0 Comments

Leave a comment