കഴക്കൂട്ടം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നാളെ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഞായർ പകൽ 1.30 മുതലാണ് മത്സരം. ഇതിനായി ഇരു ടീമുകളും വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ തിരുവനന്തപുരത്തെത്തി. ഇന്ത്യൻ ടീം വഴുതക്കാട് ഹയാത്ത് റീജൻസിയിലും, ശ്രീലങ്കൻ ടീം താജ് വിവാന്തയിലുമാണ് താമസം.
ഇന്ന് ഇരു ടീമുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. പകൽ ഒന്നു മുതൽ നാലു വരെ ശ്രീലങ്കൻ ടീമും വൈകിട്ട് അഞ്ചു മുതൽ എട്ടു മണി വരെ ഇന്ത്യൻ ടീമും സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തും. നിതിൻ മേനോനും ജെ.ആർ മദനഗോപാലുമാണ് അമ്പയർമാർ. അനിൽ ചൗധരിയാണ് ടിവി അമ്പയർ. കെ.എൻ അനന്തപത്മനാഭൻ നാലാം അമ്പയറുടെയും ശ്രീനാഥ് മാച്ച് റഫറിയുടെയും ചുമതല വഹിക്കും.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ ഞായർ പകൽ 1.30 മുതലാണ് മത്സരം. ഇന്ന് ഇരു ടീമുകളും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തും





0 Comments