/uploads/news/news_ഇന്ത്യ_-_ന്യൂസിലാൻഡ്_ഏകദിനത്തിൽ_ബി.സി.സി..._1768637352_1083.jpg
SPORTS

ഇന്ത്യ - ന്യൂസിലാൻഡ് ഏകദിനത്തിൽ ബി.സി.സി.ഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ.വർഗീസിനെ നിയമിച്ചു


തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ.വർഗീസിനെ നിയമിച്ചു. 

ജനുവരി 18-ന് (നാളെ) ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ.വർഗീസിനെ ബി.സി.സി.ഐ നിയമിച്ചിരിക്കുന്നത്. 

പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണുള്ളത്. നേരത്തെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടി20 മത്സരത്തിന്റെ ജനറൽ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണുള്ളത്

0 Comments

Leave a comment