/uploads/news/news_എസ്.ഐ.ഒ_ഫുട്ബോൾ_ടൂർണമെന്റ്_1658165383_5270.jpg
SPORTS

എസ്.ഐ.ഒ ഫുട്ബോൾ ടൂർണമെന്റ്


കണിയാപുരം: എസ്.ഐ.ഒ ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. എസ്.ഐ.ഒ-യുടെ 40 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ഭാഗമായി 'ഇസ്‌ലാം - വിമോചനത്തിന്റെ പുതുലോക ഭാവന' എന്ന തലക്കെട്ടിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. മുരുക്കുംപുഴ മാച്ച് ടേ ടർഫിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ 4 ടീമുകൾ പങ്കെടുത്തു. 


മത്സരത്തിൽ കണിയാപുരം യൂണിറ്റ് ജേതാക്കളും, അണക്കപ്പിള്ള യൂണിറ്റ് റണ്ണേഴ്സ് അപ്പുമായി. അനസ്.എം.ബഷീർ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫിയുടെ വിതരണവും നിർവഹിച്ചു. എസ്.ഐ.ഒ കണിയാപുരം ഏരിയ പ്രസിഡൻറ് സാജിദ് അധ്യക്ഷത വഹിച്ചു. അംജ്ദ് റഹ്മാൻ, ഫൈസൽ എന്നിവർ സംസാരിച്ചു. അബിൻ, മുഹ്സിൻ സുദീർ, ഷിറാസ്, ഷുഹാൻ, ഫർഹാൻ എന്നിവർ നേതൃത്വം നൽകി.

എസ്.ഐ.ഒ ഫുട്ബോൾ ടൂർണമെന്റ്

0 Comments

Leave a comment