തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ 38 -ാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം സിറ്റിയിലെ വിവിധ യൂണിറ്റുകളിലെ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കഴക്കൂട്ടം ഖേൽ അക്കാദമി ടർഫിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സൈബർ സിറ്റി എ.സി.പി മുരളി ഉൽഘാടനം നിർവഹിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും, ചലച്ചിത്ര നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. കെ.പി.എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ, സെക്രട്ടറി അനീസ് മുഹമ്മദ്, സ്പോർട്സ് കമ്മിറ്റി ചെയർമാൻ ദിനകർ, കൺവീനർ സിജോ, സജി, രതീഷ് തുടങ്ങിയവർ പങ്കെടുത്തു. എ.ആർ ക്യാമ്പ് ഡി.എച്ച്.ക്യൂ വിജയികളായി. സിറ്റി ട്രാഫിക് ടീം റണ്ണേഴ്സ് അപ്പ് ആയി
കഴക്കൂട്ടത്തെ ഖേൽ അക്കാദമി ടർഫിലാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്





0 Comments