/uploads/news/news_പെരുമാതുറ_പ്രീമിയർ_ലീഗ്_ക്വാളിഫൈയർ_മാത്സ..._1740094025_2560.jpg
SPORTS

പെരുമാതുറ പ്രീമിയർ ലീഗ് ക്വാളിഫൈയർ മാത്സരങ്ങൾ ഇന്ന് (വെള്ളി) മുതൽ


പെരുമാതുറ: പെരുമാതുറ പ്രീമിയർ ലീഗ് (പി.പി.എൽ) ക്വാളിഫൈയർ മത്സരങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റെഡ് റാപ്റ്റേഴ്‌സ്, രണ്ടാമതെത്തിയ പൊഴിക്കര ബോയ്സ്  എന്നിവർ തമ്മിലാണ് ആദ്യ പോരാട്ടം. എം.സി.സിയും റോയൽസും തമ്മിലാണ് രണ്ടാമത്തെ മത്സരം. 

ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിലെ വിജയി നേരിട്ട് ഫൈനലിൽ പ്രവേശിക്കും. തുടർന്ന് രണ്ടാം സ്ഥാനം നേടുന്ന ടീം എം.സി.സി, റോയൽസ് മത്സര വിജയികളുമായി വീണ്ടും ഏറ്റുമുട്ടും. ഇതിൽ വിജയിക്കുന്ന ടീമാണ് ഫൈനലിൽ പ്രവേശിക്കുന്ന രണ്ടാമത്തെ ടീം. പെരുമാതുറ മാടൻവിള വെൽഫെയർ സ്റ്റേഡിയത്തിൽ ഞായറാഴ്ചയാണ്  ഫൈനൽ. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ വിജയികൾക്കുള്ള അവാർഡ് വിതരണത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇന്ന് വൈകുന്നേരം 03:00 മണിക്ക് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയ റെഡ് റാപ്റ്റേഴ്‌സ്, രണ്ടാമതെത്തിയ പൊഴിക്കര ബോയ്സ് എന്നിവർ തമ്മിലാണ് ആദ്യ പോരാട്ടം. എം.സി.സിയും റോയൽസും തമ്മിലാണ് രണ്ടാമത്തെ മത്സരം

0 Comments

Leave a comment