/uploads/news/news_സൗഹൃദ_ക്രിക്കറ്റ്_ടൂർണമെൻ്റ്_1737824327_9226.jpg
SPORTS

സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ്


തിരുവനന്തപുരം:

2025 ഫെബ്രുവരി 5, 6 തിയ്യതികളിൽ തിരുവനതപുരത്ത് മൗണ്ട് കാർമൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻഷൻ്റെ ഭാഗമായി പുത്തൻതോപ്പ് ജയ്ഹിന്ദ് ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു. ടൂർണമെന്റ്റ് കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സി ഒ എ സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹൻ, സി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷ്, സി ഒ എ സംസ്ഥാന ട്രഷറർ ബിനു ശിവദാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സി ഒ എ ജില്ലാ XI, ബ്രോഡ്‌കാസ്റ്റേഴ്‌സ് XI, പ്രസ് ക്ലബ് XI കേരള വിഷൻ ന്യൂസ് XI സി ഒ എ സംസ്ഥാന XI എന്നീ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കേരളാ വിഷൻ ന്യൂസ് XI വിജയികളായി.

തിരുവനതപുരത്ത് മൗണ്ട് കാർമൽ കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന കേബിൾ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻഷൻ്റെ ഭാഗമായി പുത്തൻതോപ്പ് ജയ്ഹിന്ദ് ഗ്രൗണ്ടിൽ സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു

0 Comments

Leave a comment