തിരുവനന്തപുരം: പേരൂർക്കട വഴയില കൊലപാതകക്കേസിലെ പ്രതി രാജേഷിനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന രാജേഷിനെയാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ മാസം 15 നായിരുന്നു, പങ്കാളിയായ വഴയില സ്വദേശിനി സിന്ധു (50) വിനെ രാജേഷ് നടുറോഡിൽ വെട്ടിക്കൊന്നത്
ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ച് ശുചിമുറിയില്‍ രാജേഷ് തൂങ്ങിമരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. വിവരമറിഞ്ഞ ഉടന്‍ ജയില്‍ അധികൃതര്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഭാര്യയും കുട്ടികളുമുള്ള രാജേഷ്, സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.
എന്നാല്‍ അടുത്തിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം ആരംഭിക്കുകയും ചെയ്തു. കിളിമാനൂരിൽ ജ്യൂസ് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു നന്ദിയോട് സ്വദേശിയാണ്. ഏറെ നാളുകളായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു സിന്ധു.
വഴയിലയില്‍ സ്ത്രീയെ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയിൽ





0 Comments