/uploads/news/news_യുവാവിനെ_തൂങ്ങി_മരിച്ച_നിലയിൽ_കണ്ടെത്തി._1738176048_6197.jpg
SUICIDE

യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കുറ്റിച്ചൽ; തിരുവനന്തപുരം: യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ, നിലമ, വയലരികത്ത് വീട്ടിൽ ഹരി - ലത ദമ്പതികളുടെ മൂത്ത മകൻ ആദർശ് (25) നെയാണ് വീടിന്റെ ടെറസിന് മുകളിലെ ഷീറ്റിട്ട മേൽക്കൂരയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 04:00 മണിയോടെ വീടിന് മുകളിലേക്ക് പോയ ആദർശിനെ വിളിക്കാനെത്തിയ അനുജനാണ് മൃതദേഹം കണ്ടത്.

പൂവച്ചൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ഫൈനാൻസിലെ കളക്ഷൻ ഏജന്റായ ആദർശ് ഇന്നും ജോലിക്ക് പോയി വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഭക്ഷണം കഴിച്ചിട്ടാണ് വീടിന് മുകളിലേക്ക് കയറിപ്പോയതെന്ന് ബന്ധുക്കൾ പറയുന്നു. ആദർശിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും പോലിസ് മരണ കുറിപ്പു കണ്ടെത്തിയിട്ടുണ്ട്.

അച്ചന്റെയും അമ്മയുടെയും ചിലവിലാണ് താൻ കഴിയുന്നതെന്നും നല്ലൊരു ജോലി ലഭിച്ചില്ലെന്നും മരണക്കുറിപ്പിൽ പറയുന്നു. കൂടാതെ കൃഷ്ണ‌ ഞാൻ നിന്നോടോപ്പം കാണുമെന്നും കുറിപ്പിൽ പറയുന്നു. 

ആദർശുമായി പ്രണയത്തിലായിരുന്ന കൃഷ്ണ എന്ന പെൺകുട്ടിയുമായി വിവാഹനിശ്ചയം  കഴിഞ്ഞതായിരുന്നു നെയ്യാറ്റിൻകര സ്വദേശിനിയായ കൃഷ്ണയുമായി പ്രണയത്തിലായതിനെ തുടർന്ന്  ബന്ധുക്കൾ  ഇവരുടെ വിവാഹനിശ്ചയം  നടത്തിക്കൊടുക്കുകയായിരുന്നു. രാത്രി 7:00 മണിയോടു കൂടി നെയ്യാർ ഡാം പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ്   നടപടികൾ പൂർത്തിയാക്കി  മൃതദേഹം  പോസ്റ്റ്മോർട്ടത്തിനായി  മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി 

04:00 മണിയോടെ വീടിന് മുകളിൽ പോയ ആദർശിനെ വിളിക്കാൻ എത്തിയ അനുജനാണ് മൃതദേഹം കാണുന്നത്.

0 Comments

Leave a comment