/uploads/news/news_ടെക്‌നോപാര്‍ക്കിലേക്ക്_തിരിച്ചെത്തുന്ന_ജ..._1675148300_961.jpg
Technopark

ടെക്‌നോപാര്‍ക്കിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരെ സ്വീകരിക്കാന്‍ വിപുലമായ പരിപാടികളുമായി 'കൂട്ടം സീസണ്‍ ടു".


കഴക്കൂട്ടം, തിരുവനന്തപുരം: കോവിഡ് സൃഷ്ടിച്ച നീണ്ട ഇടവേളയ്ക്ക് ശേഷം ടെക്‌നോപാര്‍ക്കിലേക്ക് തിരിച്ചെത്തുന്ന ജീവനക്കാരെ സ്വീകരിക്കാന്‍ വെല്‍ക്കം ബാക്ക് എന്ന തീമില്‍ നടത്തുന്ന കൂട്ടം സീസണ്‍ ടു ഫെബ്രുവരി ഒന്ന് രണ്ട് തീയതികളില്‍ നടക്കും. പഴയകാല വിന്റേജ് കാറുകളും ന്യൂജന്‍ സൂപ്പര്‍ കാറുകളും ഉള്‍പ്പെടുത്തി ഓട്ടോ എക്‌സ്‌പോ, ഫ്‌ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ, ഡാന്‍സ്, ഡി.ജെ, ലൈവ് മ്യൂസിക്, കലാപരിപാടികള്‍ തുടങ്ങിയ കലാസാംസ്‌കാരിക പരിപാടികളും നാടന്‍, അറബിക്, ടര്‍ക്കിഷ് വിഭവങ്ങളുള്‍പ്പെടുത്തി ഫുഡ് ഫെസ്റ്റിവലും ടെക്കികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 

ഫെബ്രുവരി ഒന്നിന് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കൂട്ടം ദ ടെക്കീസ് ബ്ലന്‍ഡ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇരുപതിലധികം സ്റ്റാളുകളാണ് ഉണ്ടാകുക. ക്വസ്റ്റ് ഗ്ലോബല്‍, ദീഷ്ണ ഇവന്റ്‌സ്, ട്രിവാന്‍ഡ്രം ഫ്‌ളീ മാര്‍ക്കറ്റ്, ടെക്‌നോപാര്‍ക്ക് ടുഡേ, ട്രിവാന്‍ഡ്രം ലൈഫ്, കാര്‍ബണ്‍ കോപ്പി, റെഡ് എഫ്.എം, ദി ഫോര്‍ത്ത്, ആക്‌സിസ് ഇവന്റ്‌സ്, എന്‍കോര്‍, ടൈഗര്‍ ജിം, ടി.പി ബസാര്‍ തുടങ്ങിയവരാണ് ടെക്‌നോപാര്‍ക്കിനൊപ്പം പരിപാടിയുടെ സംഘാടകര്‍.

പഴയകാല വിന്റേജ് കാറുകളും ന്യൂജന്‍ സൂപ്പര്‍ കാറുകളും ഉള്‍പ്പെടുത്തി ഓട്ടോ എക്‌സ്‌പോ, ഫ്‌ളീ മാര്‍ക്കറ്റ്, ഫാഷന്‍ ഷോ, ഡാന്‍സ്, ഡി.ജെ, ലൈവ് മ്യൂസിക്, കലാപരിപാടികള്‍ തുടങ്ങി കലാസാംസ്‌കാരിക പരിപാടികളും നാടന്‍, അറബിക്, ടര്‍ക്കിഷ് വിഭവങ്ങളുള്‍പ്പെടുത്തിയ ഫുഡ് ഫെസ്റ്റിവലും അടക്കം വമ്പൻ പരിപാടികളാണ് ടെക്കികള്‍ക്കായി ഒരുക്കിയിട്ടുള്ളത്.

0 Comments

Leave a comment